2008, ഓഗസ്റ്റ് 31

അണയാത്ത ജ്വാല

വിജനതയാര്‍ന്ന ഹൃദയസാഗരനടുവില്‍
വികാരനൗകയുമായ് തുഴഞ്ഞെത്തി നീ
മിഴിനീര്‍ നുരയുമാതിരമാലകള്‍ തന്‍
മൃതിയുടെ നിഴലില്‍ സ്നേഹലോലമായ്

നൊമ്പരവീണതന്‍ പൊന്‍മണിതന്ത്രിയില്‍
നീലാംബരിയായുണരും നാദം പോലെ
ഹൃദയനോവിലലിയും നിന്‍ ഗാനത്തില്‍
ഹിന്ദോളരാഗമായ് ഞാന്‍ മാഞ്ഞുപോയീടാം

ഇടനെഞ്ചീലൂറുന്ന വിഷാദരാഗത്തില്‍
ഇതളിട്ട കിനാവിന്റെ താമരമഞ്ചലില്‍
ആത്മഹര്‍ഷങ്ങള്‍ക്ക് താളമേകി -നിന്‍
അമൃതസ്മ്രതികളാലെന്‍ മനമാര്‍ദ്രമായി

നിന്‍മനമുരുകുന്നൊരു തേങ്ങലായതില്‍
നിന്നൊഴുകുമാമുഖത്തെയശ്രുബി
ന്ദുക്കള്‍
തിരികെടും നേരത്തെ തീര്‍ത്ഥകണമായെന്‍
തീരാത്ത ചേതനയിലെ നിലാവിനെയുണര്‍ത്തി

വസന്തം മായുമീവനവീഥിയില്‍
വാര്‍തിങ്കള്‍ തെളിഞ്ഞനീലരാവില്‍
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം

3 അഭിപ്രായങ്ങൾ:

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വായിക്കൂ.... അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍

PIN പറഞ്ഞു...

നന്നായിട്ടുണ്ട്‌ ആശംസകൾ.....

ഒരു ചെറിയ സംശയം,

വാർതിങ്കളായ്‌ നീ തെളിഞ്ഞരാവിൽ
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം

നീ വാർതിങ്കളായ്‌ രാവിൽ തെളിഞ്ഞു നിൽക്കുകയ്‌ല്ലേ? അപ്പോൾ അതേ സമയം തന്നെ ആ നീ എങ്ങനെ അകതാരിൽ എരിയുന്ന തിരിയാകും.

അതോ ഈ നീ രണ്ടു പേരുണ്ടോ ? അല്‌പം അവ്യക്തത തോന്നിയതിനാൽ ചോദിച്ചു എന്നേ ഉള്ളൂ... കാര്യമാക്കണ്ട....

വിജയലക്ഷ്മി പറഞ്ഞു...

nalla kavitha verynice.nanmakalnerunnu.