2008, ഓഗസ്റ്റ് 17

മഴയും ഊര്‍ജ്ജവും

മഴയുടെ അളവു കുറഞ്ഞു കൊണ്ടിരിക്കുന്നു
മനുഷ്യന്റെ ആര്‍ത്തി കൂടി കൊണ്ടിരിക്കുന്നു

ജലാശയത്തിലെ ജലത്തിന്റെ കണക്കെടുക്കുന്നു
ആര്‍ഭാടമായി ജീവിക്കാന്‍ വൈദ്യുതി പോരന്നോ?

വാങ്ങുന്നു പിന്നെയും ഊര്‍ജങ്ങള്‍, അണുവിന്റെ -
ഊര്‍ജവും, നിര്‍മ്മിക്കുന്നു കാറ്റില്‍ നിന്നും വൈദ്യുതി

മഴക്കാറ് കണ്ടപ്പോള്‍ മോഹിച്ചു ഈവര്‍ഷം
ജലശയങ്ങള്‍ നിറഞ്ഞു കവിയുമെന്ന്

വൈദ്യുതി കൂടുതല്‍ കിട്ടിയാല്‍, വിറ്റിട്ടു വേണം
താപ നിലയമൊന്ന് പണിയുവാന്‍

മഴ വന്നു, ജലാശങ്ങള്‍ നിറഞ്ഞില്ല
വറ്റി വരണ്ടുണങ്ങി കിടക്കുന്നു

താപനിലയത്തിന് എണ്ണ വേണം
എണ്ണ വങ്ങാന്‍ ഡോളറും വേണം

ഡോളറിന്റെ വില? രൂപയുടെ വില?
വൈദ്യുതി ഇല്ലാതെ ജീവിക്കാനാവുമോ?

3 അഭിപ്രായങ്ങൾ:

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

മഴയും ഊര്‍ജ്ജവും....

siva // ശിവ പറഞ്ഞു...

വൈദ്യുതി ഇല്ലാതിരുന്ന കാലത്തും ഇവിടെ ആള്‍ക്കാര്‍ ജീവിച്ചിരുന്നു....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

മഴ പെയ്യുമെന്നു ആശിക്കാം.