2009, നവംബർ 2

ജാതനായ് യേശുദേവനായ്







ജാതനായ് യേശുദേവനായ് മഞ്ഞുപെയ്യുന്ന ബെത്ലഹേമില്‍
ജീവനായ് സത്യമാര്‍ഗ്ഗമായ് വിശ്വപാപങ്ങള്‍ പോക്കീടുവാന്‍
മോദമായ് വാഴ്ത്തിപ്പാടുവിന്‍ ദൈവപുത്രനാം രക്ഷകനെ
മേരിതന്‍ സുതനായ് ആതിരുനാളില്‍ പുല്‍ക്കുട്ടില്‍ പിറന്നവനെ

മാനത്ത് താരകമുദിച്ചുനിന്നു മണ്ണില്‍സമാധാനദൂതനെത്തി
മാലഖമാര്‍ പാടുംഗീതികളാല്‍ സ്വര്‍ഗ്ഗീയവീഥി
സാന്ദ്രമായി
മാനവമനസ്സിന്‍ വേദനയകറ്റാന്‍ കാരുണ്യജ്യോതി തെളിഞ്ഞുരാവില്‍
Oh Jesus Oh Jesus Son of God is born
Oh Jesus Oh Jesus King of Kings is Come


ആകാശദീങ്ങള്‍ പ്രഭചൊരിഞ്ഞു ഇടയന്മാര്‍ ഗാനങ്ങളാലപിച്ചു
ആഗതരായ രാജക്കന്മാര്‍ തിരുമുമ്പില്‍ ദ്രവ്യങ്ങള്‍ കാഴ്ചവച്ചു
ആശ്വാസദായകന്‍ പാരിന്റെനായകന്‍ നവശാന്തിയേകന്‍ വന്നുഭൂവില്‍
Oh Jesus Oh Jesus Lamb of God is Love
Oh Jesus Oh Jesus Lord of Lords is Truth

രചന : ജോബി നടുവില്‍
സംഗീതം : സുജിത്

2009, ജൂൺ 20

ഇടവപാതിയില്‍















തൂവാനം പെയ്തിറങ്ങും ഇടവപാതിയില്‍
തുള്ളി തൂവി മണ്ണില്‍ വീഴുമീമാരിയില്‍
നനഞ്ഞു കുതിര്‍ന്നൊരു പാട്ടുപാടുവാന്‍
നനുത്തകാറ്റിന്‍ കുളിരേല്‍ക്കുവാന്‍ മോഹം

കുഞ്ഞിതവളകള്‍ കരയുന്ന പാടത്ത്
കന്നിനെ മേയിച്ചു ചെളിയില്‍മറിയുന്ന
കന്നാലി ചെക്കന്മാരോടെത്തുകൂടി
കൊഞ്ഞനംക്കുത്തി നടക്കണമീമഴയില്‍

കാറ്റിലാടും നനഞ്ഞ ചോലമരചില്ലയില്‍
കാതരമായ് പാടുന്ന പൂങ്കുയിലുകള്‍
കരളിലമൃതമഴ പൊഴിയുമാമീണങ്ങള്‍
കാതില്‍ പതിയുന്നു ലോലവീചികളായ്

കുനുതണു തുള്ളികള്‍ വീഴുമാമാച്ചോട്ടില്‍
കുളിര്‍ തെന്നലേറ്റു തനിച്ചിരിക്കെ
നനുത്ത കരസ്പശമേറ്റയെന്‍ മേനിയില്‍
മിനുത്ത രോമഹര്‍ഷങ്ങള്‍ ഉണര്‍ന്നുവോ

ഇളംതെന്നലില്‍ ദലമര്‍മ്മരങ്ങള്‍
ഇരുട്ടില്‍ നിന്നെന്നെയുണര്‍ത്തി
മഴത്തുള്ളിക്കിലുക്കമാം നിന്‍സ്വരം
മനസ്സില്‍ നിറയും കുഞ്ഞോളങ്ങളായോ



2009, ജൂൺ 17

മകീര്യംഞാറ്റുവേലയില്‍

തുലാവര്‍ഷ സന്ധ്യതന്‍ നിഴല്‍ക്കീഴില്‍
താഴ്വാരം പുല്‍കിടും മഞ്ഞലകളും
മഴതെന്നലേറ്റു നല്‍വയല്‍പൂക്കളും
മതിമറന്നുപെയ്യും മകീര്യംഞാറ്റുവേലയില്‍

തണ്ണീരുമായ് വരും വര്‍ഷകാലമുകിലുകള്‍
തനിയെനില്‍ക്കുമാ സഹ്യനില്‍ തലോടി
താഴേക്കു പൊഴിയുന്നു, അശ്രുക്കളായ്
താളമായ് ഒഴുകുന്നു കൊച്ചരുവികളായ്

മേഘങ്ങളിതര്‍ക്കും മിന്നല്‍ക്കൊടിയും
മേലെമുഴങ്ങും ധ്യനിമേളവും
മനസാകെ ഭീതിയുണര്‍ത്തുമെങ്കിലും
മഴക്കൊഞ്ച്ല്‍ കേള്‍ക്കാനെന്തുരസം

ചിനുചിനുത്ത മഴയില്‍ ചേമ്പിലകളില്‍
ചിന്നിചിതറും സ്ഫടികതുണ്ടുകള്‍
ചെറുകാറ്റിലെത്തും ഹിമകണങ്ങളാല്‍
ഈറനണിഞ്ഞു പച്ചിലചാര്‍ത്തുകള്‍

ധാരയായ് പെയ്യും പെരുമഴതുള്ളികള്‍
ധാത്രിയില്‍ പതിച്ചൊരാ രാവിരുളില്‍
തണല്‍ വിരിക്കും കൊന്നമരങ്ങള്‍ തന്‍
മണമെഴും പൂക്കള്‍ മണ്ണിലടര്‍ന്നുവീണു