2008, ഓഗസ്റ്റ് 23

ഓസോണ്‍ നശിക്കുമ്പോള്‍

വിഷലിപ്തമായ വായുവില്‍ കലരുന്നു, പിന്നെയും
വിഷം തുപ്പുന്ന കാളകൂ‍ടസര്‍പ്പമാം ഫാക്ടറികള്‍
വിസര്‍ജിക്കും പുകയും വാതകങ്ങളും, പിന്നെ
വിഷജലവും രാസമാലിന്യപദാ‍ര്‍ത്ഥങ്ങളും

കാളിയന്മാരാകുന്ന വാഹനങ്ങള്‍ വമിപ്പിക്കും
കറുത്തപുകയും കരിയും പൊടിയും -
കാതടപ്പിക്കുന്ന ഗര്‍ജ്ജനവും, അതിലലിഞ്ഞോ
ഭൂമി ദേവിയുടെ വേദനിപ്പിക്കും ദീനരോധനം

വൃക്ഷലതാധികള്‍ വെട്ടി നശിപ്പിക്കുന്നു
കാര്‍ബണ്‍ കണികകള്‍ വായുവില്‍ കലരുന്നു
മനുഷ്യന്റെ എണ്ണം കൂടി കൂടിവരുന്നു
പ്രാണവായുവിന്‍ ലഭ്യതകുറയുന്നു

ശീതികരണയന്ത്രങ്ങള്‍ പുറം തള്ളുന്ന
കാര്‍ബണും മറ്റ് രാസവാതകങ്ങളും
അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍
അറിയുന്നുവോ നാശത്തിന്‍ വരവ്

രശ്മികള്‍ പതിക്കാതെ ഭുമിയെ രക്ഷിക്കും
ഒസോണ്‍പാളിയില്‍ വിള്ളല്‍ വീഴുമ്പോള്‍
സൂര്യന്റെ ചൂടിനാല്‍ നാട് വരളുന്നു
പുഴകള്‍ വറ്റുന്നു, വയലുകള്‍ ഉണങ്ങുന്നു

കത്തുന്ന സൂര്യന്റെ കിരണങ്ങള്‍ പതിച്ച്
ഹിമസാനുക്കള്‍ ഉരുകി കടലുയരുമ്പോള്‍
തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു
തീരവാസികള്‍ മരിച്ചു വീഴുന്നു

7 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഈ വരികള്‍ നന്നായി....ഈ വ്യാകുലതകള്‍ ഒരു നാളും അവസാനിക്കുകയില്ല....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കൊള്ളാമല്ലോ..നന്നായി എഴുതുന്നുണ്ട്.തുടരൂ

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്.!!

നിസ്സാറിക്ക പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്..എല്ലാ ഭാവുകങ്ങളും നേരുന്നു..

നിസ്സാറിക്ക

വിജയലക്ഷ്മി പറഞ്ഞു...

Nalla "ashayam"

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വായിക്കൂ....
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍

vipiz പറഞ്ഞു...

നശിക്കുന്ന പ്രകൃതിയോടുള്ള കടപ്പാടാനല്ലേ