2008, ഓഗസ്റ്റ് 15

കാലചക്രം

കാലമാം മൂടല്‍മഞ്ഞില്‍ ഓര്‍മ്മകള്‍ മറയവെ
കാത്തുനില്‍ക്കാത്ത സമയത്തിന്‍ കുളമ്പടികള്‍
കാതില്‍മുഴങ്ങി പിറകിലേക്ക് പായവെ
കാറ്റിന്‍ ദലമര്‍മ്മരങ്ങള്‍ക്കിടയിലും
കേള്‍ക്കുന്നു ആദിനാദസ്വരലയസംഗിതം


കൂരിരുട്ടില്‍ തിളങ്ങുംനിന്‍ കണ്ണുകളില്‍
ക്രൂരമാമഗ്നി ഞാനൊരിക്കലും കണ്ടില്ല
കാതരമാം നിന്‍ മൊഴികള്‍ക്കുള്ളിലും
കേള്‍ക്കുന്നു മധുരിമ പകരും ഗാനം


ആദിയുഷസില്‍ വിരിഞ്ഞപൂക്കള്‍
ആരയോ മിഴിപാകി നില് ക്കുന്നു
വഴിതെറ്റിവന്നൊരു പൂക്കാലം
വര്‍ഷക്കാലമഴയില്‍ നനഞ്ഞു


ആലിന്‍ കൊമ്പില്‍ ചേക്കേറിയ പൊന്‍-
ആരോമല്‍ കിളികള്‍ ചിറകടിച്ചുയരവെ
ആരാച്ചാരാകുന്ന പുതുയുഗചക്രങള്‍
ഉരുളുന്നു പിന്നെയും പിന്നെയും

5 അഭിപ്രായങ്ങൾ:

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

കാലചക്രം....

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വായിക്കൂ.... അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..

നരിക്കുന്നൻ പറഞ്ഞു...

കൂരിരുട്ടില്‍ തിളങ്ങുംനിന്‍ കണ്ണുകളില്‍
ക്രൂരമാമഗ്നി ഞാനൊരിക്കലും കണ്ടില്ല
കാതരമാം നിന്‍ മൊഴികള്‍ക്കുള്ളിലും
കേള്‍ക്കുന്നു മധുരിമ പകരും ഗാനം...

നല്ല വരികള്‍... ആശംസകള്‍

ശ്രീ പറഞ്ഞു...

വരികള്‍ കൊള്ളാം

Unknown പറഞ്ഞു...

നന്ദി നന്ദി ഞാന്‍ കരുതിയത് കവിത എന്നാല്‍ വായിച്ചാല്‍ മനസിലാവത്തത് എന്നാണ്
പക്ഷെ കാലചക്രം വായിച്ചപൊള്‍ അങനെ അല്ല്
എന്നു തൊന്നി