വിജനതയാര്‍ന്ന ഹൃദയസാഗരനടുവില്‍
വികാരനൗകയുമായ് തുഴഞ്ഞെത്തി നീ
മിഴിനീര്‍ നുരയുമാതിരമാലകള്‍ തന്‍
മൃതിയുടെ നിഴലില്‍ സ്നേഹലോലമായ്
നൊമ്പരവീണതന്‍ പൊന്‍മണിതന്ത്രിയില്‍
നീലാംബരിയായുണരും നാദം പോലെ
ഹൃദയനോവിലലിയും നിന്‍ ഗാനത്തില്‍
ഹിന്ദോളരാഗമായ് ഞാന്‍ മാഞ്ഞുപോയീടാം
ഇടനെഞ്ചീലൂറുന്ന വിഷാദരാഗത്തില്‍
ഇതളിട്ട കിനാവിന്റെ താമരമഞ്ചലില്‍
ആത്മഹര്‍ഷങ്ങള്‍ക്ക് താളമേകി -നിന്‍
അമൃതസ്മ്രതികളാലെന്‍ മനമാര്‍ദ്രമായി
നിന്‍മനമുരുകുന്നൊരു തേങ്ങലായതില്‍
നിന്നൊഴുകുമാമുഖത്തെയശ്രുബിന്ദുക്കള്
തിരികെടും നേരത്തെ തീര്‍ത്ഥകണമായെന്‍
തീരാത്ത ചേതനയിലെ നിലാവിനെയുണര്‍ത്തി
വസന്തം മായുമീവനവീഥിയില്‍
വാര്‍തിങ്കള്‍ തെളിഞ്ഞനീലരാവില്‍
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം
3 അഭിപ്രായങ്ങൾ:
വായിക്കൂ.... അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍
നന്നായിട്ടുണ്ട് ആശംസകൾ.....
ഒരു ചെറിയ സംശയം,
വാർതിങ്കളായ് നീ തെളിഞ്ഞരാവിൽ
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം
നീ വാർതിങ്കളായ് രാവിൽ തെളിഞ്ഞു നിൽക്കുകയ്‌ല്ലേ? അപ്പോൾ അതേ സമയം തന്നെ ആ നീ എങ്ങനെ അകതാരിൽ എരിയുന്ന തിരിയാകും.
അതോ ഈ നീ രണ്ടു പേരുണ്ടോ ? അല്‌പം അവ്യക്തത തോന്നിയതിനാൽ ചോദിച്ചു എന്നേ ഉള്ളൂ... കാര്യമാക്കണ്ട....
nalla kavitha verynice.nanmakalnerunnu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ