വര്‍ഷമേഘങ്ങള്‍ മാഞ്ഞു പോകുമീ
വര്‍ണ്ണഭരിതചിങ്ങമാസപുലരിയില്‍
നിളതന്‍ ഓളങ്ങളില്‍ മുങ്ങിയീറനായ്
കുളിരായ് വരുമോ നീ തിരുവാതിരേ
പുലരൊളി വിരിയും വെള്ളാരംകുന്നില്‍
പൂവിളിയുയര്‍ത്തി പൂക്കൂടയുമായ്
പൂക്കളിറുക്കുന്ന കുട്ടികള്‍ പാടി
പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..
അഞ്ജനകണ്ണെഴുതിയ സുന്ദരിതോപ്പിലെ
അഞ്ചിതള്‍പ്പൂക്കള്‍ കൈയാട്ടി വിളിക്കുന്നു
പൂമുല്ലകോടിയുടുത്ത് തുളസിപൂകതിര്‍ചൂടി
പൊന്‍വള കൈയ്യിലണിഞ്ഞ് വരുമോ
കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു
തുമ്പപൂങ്കാവിലെ ആഞ്ഞിലിക്കൊമ്പില്‍
തുമ്പിപെണ്ണൂയൂയലാടും ആവണിക്കാറ്റില്‍
അലസം പാടിയൂഞ്ഞാലാടുവാന്‍
ആതിരേ വരുമോയീയോണനാളില്‍
ഓണവില്ലുക്കൊട്ടും താളത്തിനൊപ്പം
പാണന്റെ പാട്ടിന്റെ ഈരടി ശബ്ദം
പുലികളിയും ചെണ്ടതകില്‍ മേളം
ആര്‍പ്പുവിളി, വള്ളംകളി കൂടാന്‍ വാ...
10 അഭിപ്രായങ്ങൾ:
“പൂത്തിരുവാതിരേ പൂക്കളമിടാന്‍ വാ..”
നടുവിലാനേ,
പൂത്തിരുവാതിര
എന്ന വാക്കിന്
ഒരു പ്രത്യേകതയുണ്ട്.
ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഹൈന്ദവ ഭവനങ്ങളില്‍ ‘തിരുവാതിര’വയ്ക്കും.
ഋതുവായ കന്യകമാര്‍ക്കു വേണ്ടിയുള്ള തിരുവാതിരയാണ് ‘പൂത്തിരുവാതിര.’ വിവാഹിതയായ യുവതിയുടെ വീട്ടില്‍ തൊട്ടടുത്ത ധനുമാസത്തില്‍ തിരുവാതിര നടത്തുന്നതിന് ‘പുത്തന്‍ തിരുവാതിര ’എന്നും
പറയും.തെക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍
വിവാഹശേഷമുള്ള തിരു വാതിരയ്ക്ക് ‘പൂത്തിരുവാതിര’ യെന്നും പറയും. തിരുവാതിരയും,പൂത്തിരുവാതിരയും,പുത്തന്‍ തിരുവാതിരയുമെല്ലാം ധനുമാസത്തിലാണെന്നു സാരം.ഓണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും
നാം തിരുവാതിരകളി, കൈകൊട്ടിക്കളി ഒക്കെ നടത്തിയിരുന്നു.ആചാരമൊക്കെ പോയില്ലേ.
ഇന്ന് തിരുവാതിരകളി യുവജനോത്സവ വേദിക
ളിലും മറ്റ് ആഘോഷ വേദികളിലും മാത്രം.
അങ്ങനെ നോക്കുമ്പോള്‍ ഓണക്കാലത്ത്
‘പൂത്തിരുവാതിര’ പോയിട്ട് ‘തിരുവാതിര’ പോലും വരില്ല അല്ലേ!
സാരമില്ല കവിതയിലൂടെ ഈ ഓണക്കാലത്ത്
തിരുവാതിര കൊണ്ടു വന്നല്ലോ!
നന്ദി.
ഓണാശംസകളും.
:)
ലതി,
ഇത്രയും പറഞ്ഞു തന്നതിന് നന്ദി..
തിരുവാതിരയെ ഒരു പെണ്‍ക്കുട്ടിയായ് സങ്കല്പിക്കൂ...
തിരുവാതിരയെ പെണ്‍കുട്ടിയായി സങ്കല്‍പ്പിക്കാന്‍ പറ്റണില്ല.എന്നാലും ഓണത്തിനിടക്കുള്ള തിരുവാതിര നന്നായി !
നല്ല രസമുള്ള കവിത
ഓണാശംസകള്‍
കൊയ്തുകഴിഞ്ഞൊരു മുണ്ടകന്‍ പാടത്ത്
കതിരുപെറുക്കുന്ന പച്ചപനംതത്തയും
പൊന്നാമ്പല്‍പുഴയിലെ പൂമീന്‍ കുഞ്ഞും
പൊന്നാതിരേ നിന്നെ മാടിവിളിക്കുന്നു
ishtamaayi
കവിയ്ക്കും കവിതയ്ക്കും എന്റെ ഓണം ആശംസകള്‍...
നന്നായിരിയ്ക്കുന്നു, മാഷേ
ഓണാശംസകള്‍
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ