ഓര്‍മ്മകള്‍ മേയുമീ മാനസപൂന്തോപ്പില്‍
ഓടിക്കളിക്കുന്ന ബാല്യകാലം
ഓരിക്കലും മായാതെ നില്‍ക്കുന്നുനിന്റയാ
ഓമനപൊന്മുഖം എന്‍മനസ്സില്‍
തൊടിയിലെ ചക്കരമാവില്‍ നിന്നുതിരുന്ന
തേനൂറും മാമ്പഴം പങ്കിട്ടനാള്‍
ആഞ്ഞിലിക്കൊമ്പിലെ പൊന്നൂഞ്ഞാലില്‍
ആടിയില്ലേ പിന്നെ പാടിയില്ലേ
നീലനിറമുള്ള വെള്ളത്തില്‍ നീരാടി
നീന്തി തുടിച്ചതും ഓര്‍മ്മയില്ലേ
പാടത്തൊഴുകുന്ന പൂന്തേനരുവിയില്‍
പരല്‍മീനെ പിടിച്ച് രസിച്ചതല്ലേ
തുമ്പകള്‍ പൂന്തോരു മേട്ടിലൊരുമിച്ച്
തുമ്പിയെ നൂലിനാല്‍ പിടിച്ചതല്ലേ
കളിവീട് കെട്ടിയും മണ്ണപ്പം ചുട്ടു നാം
കളിയായ് കറികളും ഉണ്ടാക്കിയില്ലേ
കോരിച്ചൊരിയുന്ന മഴയത്ത് കൈ -
കോര്‍ത്ത് നനഞ്ഞ് കുളിച്ച് നടന്നതല്ലേ
കായ്കളാല്‍ നിറഞ്ഞൊരു മാന്തോപ്പില്‍
കണ്ണാരം പൊത്തികളിച്ചതല്ലേ
3 അഭിപ്രായങ്ങൾ:
ഓര്‍മ്മകള്‍
ഞാനെന്റെ കുട്ടിക്കാലത്തേക്ക് പോയി.
നന്ദി.. ഓര്‍മ്മകളൊരിക്കലും മരിക്കുന്നില്ല.
ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടേ.. സുന്ദരം ഈ വരികൾ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ