2008, ഓഗസ്റ്റ് 31

മയില്‍ പീലിയാലൊരു കവിത

കാനനയിരുളില്‍ പാടുന്ന കുയിലിന്റെ
കാതരഗാനമെന്‍ കാതില്‍ പതിഞ്ഞു
മഴനിലാവിനെ തൂമഞ്ഞു തലോടും പോലെന്‍ -
മാ‍നസം തഴുകുമൊരു തെന്നലായതു മാറി

മാനസവനിയിലെ
തേന്മലര്‍ പൊയ്കയില്‍
മന്ദാര പൂവായ് നീ തളിര്‍നീര്‍ത്തിയോ
വിടരാന്‍ വെമ്പുന്ന കുരുന്നിളം മൊട്ടു പോലിളം-
വെയിലേറ്റ് ദളമാര്‍ന്നു നില്ക്കയോ


അമ്പലപ്രാവായ് കരളില്‍ കുറുകും നിന്‍
അനുരാഗമൊഴികളില്‍ മധുരാഗതുള്ളികള്‍
പുതുമഴ താളം പോല്‍ പുതുവസന്തരാഗം പോല്‍
പൂമുത്ത് ചിരികളില്‍ സ്വരമേഴും പെയ്യുന്നു

പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ

മൃതുല ഹൃദയമാമീ പുസ്തകതാളിലൊരു -
മയില്‍ പീലിയാലെഴുതിയ വാക്കുകള്‍
കാലചാക്രത്തിലും ചിതലരിക്കാതെ ഞാന്‍
കാത്തു സൂക്ഷിച്ചീടാം ഒരു മയില്‍ കവിതയായ്

6 അഭിപ്രായങ്ങൾ:

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വായിക്കൂ.... അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍

അജ്ഞാതന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു :)

PIN പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
PIN പറഞ്ഞു...

നന്നായിരിക്കുന്നു. ആശംസകൾ..

പിന്നെ ഒരു സംശയം- കാലത്തെ ചക്രത്തോടും പിന്നീട് ചിതലിനോടും ഒന്നിച്ച് ഉപമിച്ചതിൽ ഒരു വിരോധാഭാസം ഉണ്ടോ?

(കാലചാക്രത്തിലും ചിതലരിക്കാതെ- എന്നാക്കിയാൽ കാലത്തിന്റെ കറക്കത്തിലും ചിതലരിക്കാതെ ഒന്നൊരർത്ഥം കിട്ടും)
ചുമ്മാ പറഞ്ഞു എന്നേ ഉള്ളൂ കാര്യമാക്കണ്ട...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ

കൊള്ളാം ട്ടോ.അക്ഷരതെറ്റുകള്‍ ഏറെ ഉണ്ട്.എഴുതി കഴിഞ്ഞു പോസ്റ്റ് ചെയ്യുന്നതിനു മുന്നേ ഒരു പുനര്‍ വായന നടത്തിയാല്‍ അതൊഴിവാക്കാന്‍ കഴിയും എന്നു തോന്നുന്നു..

വിജയലക്ഷ്മി പറഞ്ഞു...

nannayirikunnu.chila varikalil cheriyathettundu.typcheiyubol orkathekadanukoodunnathavam.enikum pattiyirunnu.