വിജനതയാര്‍ന്ന ഹൃദയസാഗരനടുവില്‍
വികാരനൗകയുമായ് തുഴഞ്ഞെത്തി നീ
മിഴിനീര്‍ നുരയുമാതിരമാലകള്‍ തന്‍
മൃതിയുടെ നിഴലില്‍ സ്നേഹലോലമായ്
നൊമ്പരവീണതന്‍ പൊന്‍മണിതന്ത്രിയില്‍
നീലാംബരിയായുണരും നാദം പോലെ
ഹൃദയനോവിലലിയും നിന്‍ ഗാനത്തില്‍
ഹിന്ദോളരാഗമായ് ഞാന്‍ മാഞ്ഞുപോയീടാം
ഇടനെഞ്ചീലൂറുന്ന വിഷാദരാഗത്തില്‍
ഇതളിട്ട കിനാവിന്റെ താമരമഞ്ചലില്‍
ആത്മഹര്‍ഷങ്ങള്‍ക്ക് താളമേകി -നിന്‍
അമൃതസ്മ്രതികളാലെന്‍ മനമാര്‍ദ്രമായി
നിന്‍മനമുരുകുന്നൊരു തേങ്ങലായതില്‍
നിന്നൊഴുകുമാമുഖത്തെയശ്രുബിന്ദുക്കള്
തിരികെടും നേരത്തെ തീര്‍ത്ഥകണമായെന്‍
തീരാത്ത ചേതനയിലെ നിലാവിനെയുണര്‍ത്തി
വസന്തം മായുമീവനവീഥിയില്‍
വാര്‍തിങ്കള്‍ തെളിഞ്ഞനീലരാവില്‍
അകതാരിലെരിയുന്ന തിരിയായ നിന്നെ
അണയാത്ത ജ്വാലയായെന്നും കാത്തീടാം
2008 ഓഗസ്റ്റ് 31
മയില്‍ പീലിയാലൊരു കവിത
കാനനയിരുളില്‍ പാടുന്ന കുയിലിന്റെ
കാതരഗാനമെന്‍ കാതില്‍ പതിഞ്ഞു
മഴനിലാവിനെ തൂമഞ്ഞു തലോടും പോലെന്‍ -
മാനസം തഴുകുമൊരു തെന്നലായതു മാറി
മാനസവനിയിലെ തേന്മലര്‍ പൊയ്കയില്‍
മന്ദാര പൂവായ് നീ തളിര്‍നീര്‍ത്തിയോ
വിടരാന്‍ വെമ്പുന്ന കുരുന്നിളം മൊട്ടു പോലിളം-
വെയിലേറ്റ് ദളമാര്‍ന്നു നില്ക്കയോ
അമ്പലപ്രാവായ് കരളില്‍ കുറുകും നിന്‍
അനുരാഗമൊഴികളില്‍ മധുരാഗതുള്ളികള്‍
പുതുമഴ താളം പോല്‍ പുതുവസന്തരാഗം പോല്‍
പൂമുത്ത് ചിരികളില്‍ സ്വരമേഴും പെയ്യുന്നു
പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ
മൃതുല ഹൃദയമാമീ പുസ്തകതാളിലൊരു -
മയില്‍ പീലിയാലെഴുതിയ വാക്കുകള്‍
കാലചാക്രത്തിലും ചിതലരിക്കാതെ ഞാന്‍
കാത്തു സൂക്ഷിച്ചീടാം ഒരു മയില്‍ കവിതയായ്
കാതരഗാനമെന്‍ കാതില്‍ പതിഞ്ഞു
മഴനിലാവിനെ തൂമഞ്ഞു തലോടും പോലെന്‍ -
മാനസം തഴുകുമൊരു തെന്നലായതു മാറി
മാനസവനിയിലെ തേന്മലര്‍ പൊയ്കയില്‍
മന്ദാര പൂവായ് നീ തളിര്‍നീര്‍ത്തിയോ
വിടരാന്‍ വെമ്പുന്ന കുരുന്നിളം മൊട്ടു പോലിളം-
വെയിലേറ്റ് ദളമാര്‍ന്നു നില്ക്കയോ
അമ്പലപ്രാവായ് കരളില്‍ കുറുകും നിന്‍
അനുരാഗമൊഴികളില്‍ മധുരാഗതുള്ളികള്‍
പുതുമഴ താളം പോല്‍ പുതുവസന്തരാഗം പോല്‍
പൂമുത്ത് ചിരികളില്‍ സ്വരമേഴും പെയ്യുന്നു
പനിനീരണിയും മേടമാസപുലരിയില്‍
പകല്‍ പക്ഷിയായ് പറന്നെത്തി നീ
കരളിന്റെ ചില്ലയിലൊരുമുളം കൂട്ടില്‍
പൊന്‍മണിതൂവലാല്‍ പുതപ്പിക്കുമോ
മൃതുല ഹൃദയമാമീ പുസ്തകതാളിലൊരു -
മയില്‍ പീലിയാലെഴുതിയ വാക്കുകള്‍
കാലചാക്രത്തിലും ചിതലരിക്കാതെ ഞാന്‍
കാത്തു സൂക്ഷിച്ചീടാം ഒരു മയില്‍ കവിതയായ്
2008 ഓഗസ്റ്റ് 23
ഓസോണ്‍ നശിക്കുമ്പോള്‍
വിഷലിപ്തമായ വായുവില്‍ കലരുന്നു, പിന്നെയും
വിഷം തുപ്പുന്ന കാളകൂടസര്‍പ്പമാം ഫാക്ടറികള്‍
വിസര്‍ജിക്കും പുകയും വാതകങ്ങളും, പിന്നെ
വിഷജലവും രാസമാലിന്യപദാര്‍ത്ഥങ്ങളും
കാളിയന്മാരാകുന്ന വാഹനങ്ങള്‍ വമിപ്പിക്കും
കറുത്തപുകയും കരിയും പൊടിയും -
കാതടപ്പിക്കുന്ന ഗര്‍ജ്ജനവും, അതിലലിഞ്ഞോ
ഭൂമി ദേവിയുടെ വേദനിപ്പിക്കും ദീനരോധനം
വൃക്ഷലതാധികള്‍ വെട്ടി നശിപ്പിക്കുന്നു
കാര്‍ബണ്‍ കണികകള്‍ വായുവില്‍ കലരുന്നു
മനുഷ്യന്റെ എണ്ണം കൂടി കൂടിവരുന്നു
പ്രാണവായുവിന്‍ ലഭ്യതകുറയുന്നു
ശീതികരണയന്ത്രങ്ങള്‍ പുറം തള്ളുന്ന
കാര്‍ബണും മറ്റ് രാസവാതകങ്ങളും
അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍
അറിയുന്നുവോ നാശത്തിന്‍ വരവ്
രശ്മികള്‍ പതിക്കാതെ ഭുമിയെ രക്ഷിക്കും
ഒസോണ്‍പാളിയില്‍ വിള്ളല്‍ വീഴുമ്പോള്‍
സൂര്യന്റെ ചൂടിനാല്‍ നാട് വരളുന്നു
പുഴകള്‍ വറ്റുന്നു, വയലുകള്‍ ഉണങ്ങുന്നു
കത്തുന്ന സൂര്യന്റെ കിരണങ്ങള്‍ പതിച്ച്
ഹിമസാനുക്കള്‍ ഉരുകി കടലുയരുമ്പോള്‍
തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു
തീരവാസികള്‍ മരിച്ചു വീഴുന്നു
വിഷം തുപ്പുന്ന കാളകൂടസര്‍പ്പമാം ഫാക്ടറികള്‍
വിസര്‍ജിക്കും പുകയും വാതകങ്ങളും, പിന്നെ
വിഷജലവും രാസമാലിന്യപദാര്‍ത്ഥങ്ങളും
കാളിയന്മാരാകുന്ന വാഹനങ്ങള്‍ വമിപ്പിക്കും
കറുത്തപുകയും കരിയും പൊടിയും -
കാതടപ്പിക്കുന്ന ഗര്‍ജ്ജനവും, അതിലലിഞ്ഞോ
ഭൂമി ദേവിയുടെ വേദനിപ്പിക്കും ദീനരോധനം
വൃക്ഷലതാധികള്‍ വെട്ടി നശിപ്പിക്കുന്നു
കാര്‍ബണ്‍ കണികകള്‍ വായുവില്‍ കലരുന്നു
മനുഷ്യന്റെ എണ്ണം കൂടി കൂടിവരുന്നു
പ്രാണവായുവിന്‍ ലഭ്യതകുറയുന്നു
ശീതികരണയന്ത്രങ്ങള്‍ പുറം തള്ളുന്ന
കാര്‍ബണും മറ്റ് രാസവാതകങ്ങളും
അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍
അറിയുന്നുവോ നാശത്തിന്‍ വരവ്
രശ്മികള്‍ പതിക്കാതെ ഭുമിയെ രക്ഷിക്കും
ഒസോണ്‍പാളിയില്‍ വിള്ളല്‍ വീഴുമ്പോള്‍
സൂര്യന്റെ ചൂടിനാല്‍ നാട് വരളുന്നു
പുഴകള്‍ വറ്റുന്നു, വയലുകള്‍ ഉണങ്ങുന്നു
കത്തുന്ന സൂര്യന്റെ കിരണങ്ങള്‍ പതിച്ച്
ഹിമസാനുക്കള്‍ ഉരുകി കടലുയരുമ്പോള്‍
തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു
തീരവാസികള്‍ മരിച്ചു വീഴുന്നു
2008 ഓഗസ്റ്റ് 19
കുറിഞ്ഞിപൂത്തപ്പോള്‍
മാമഴയില്‍ നനഞ്ഞ്കുതിര്‍ന്നൊരു
മാമലമേട്ടിലെ നീലക്കുറിഞ്ഞി തന്‍
കൂമ്പില്‍ നിറയും പൂന്തേനുണ്ണുവാന്‍
കുഞ്ഞു ശലഭങ്ങള്‍ പാറി പറക്കുന്നു
മഞ്ഞുകോടിയുടുത്തൊരാ കുന്നിന്‍ ചെരുവിലെ
മഞ്ഞക്കണിക്കൊന്നതന്‍ പൂവെഴും കൊമ്പിലായ്
പൂങ്കുയില്‍ പാടുന്ന പാട്ടിന്റെ താളത്തില്‍
കോലമയില്‍ പീലിവിടര്‍ത്തി നൃത്തമാടീടുന്നു
മഞ്ഞിളം വെയില്‍ തിളങ്ങും കാനനമേട്ടിലെ
മഞ്ഞണിക്കൊമ്പിന്‍ തളിര്‍ചില്ലച്ചോട്ടിലായ്
കുഞ്ഞിക്കിടാവുമായെത്തുന്നു മാന്‍പേട
കുഞ്ഞിളം മേനി തണുപ്പിച്ചുറക്കുവാന്‍
തൂമഞ്ഞു തുള്ളിയാല്‍ കുന്നിമണിസൂര്യന്‍
മാനത്ത് മാരിവില്‍ കൂടൊരുക്കുന്നേരം
ഇളമാവിന്‍ക്കൊമ്പത്തെ ചിങ്കാരക്കൂട്ടില്‍
കുറുവാലന്‍ മൈനകള്‍ കിന്നാരം കുറുകുന്നു
നീലമുകില്‍ കുടില്‍ മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹൃദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍
മാമലമേട്ടിലെ നീലക്കുറിഞ്ഞി തന്‍
കൂമ്പില്‍ നിറയും പൂന്തേനുണ്ണുവാന്‍
കുഞ്ഞു ശലഭങ്ങള്‍ പാറി പറക്കുന്നു
മഞ്ഞുകോടിയുടുത്തൊരാ കുന്നിന്‍ ചെരുവിലെ
മഞ്ഞക്കണിക്കൊന്നതന്‍ പൂവെഴും കൊമ്പിലായ്
പൂങ്കുയില്‍ പാടുന്ന പാട്ടിന്റെ താളത്തില്‍
കോലമയില്‍ പീലിവിടര്‍ത്തി നൃത്തമാടീടുന്നു
മഞ്ഞിളം വെയില്‍ തിളങ്ങും കാനനമേട്ടിലെ
മഞ്ഞണിക്കൊമ്പിന്‍ തളിര്‍ചില്ലച്ചോട്ടിലായ്
കുഞ്ഞിക്കിടാവുമായെത്തുന്നു മാന്‍പേട
കുഞ്ഞിളം മേനി തണുപ്പിച്ചുറക്കുവാന്‍
തൂമഞ്ഞു തുള്ളിയാല്‍ കുന്നിമണിസൂര്യന്‍
മാനത്ത് മാരിവില്‍ കൂടൊരുക്കുന്നേരം
ഇളമാവിന്‍ക്കൊമ്പത്തെ ചിങ്കാരക്കൂട്ടില്‍
കുറുവാലന്‍ മൈനകള്‍ കിന്നാരം കുറുകുന്നു
നീലമുകില്‍ കുടില്‍ മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹൃദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍
2008 ഓഗസ്റ്റ് 17
മഴയും ഊര്‍ജ്ജവും
മഴയുടെ അളവു കുറഞ്ഞു കൊണ്ടിരിക്കുന്നു
മനുഷ്യന്റെ ആര്‍ത്തി കൂടി കൊണ്ടിരിക്കുന്നു
ജലാശയത്തിലെ ജലത്തിന്റെ കണക്കെടുക്കുന്നു
ആര്‍ഭാടമായി ജീവിക്കാന്‍ വൈദ്യുതി പോരന്നോ?
വാങ്ങുന്നു പിന്നെയും ഊര്‍ജങ്ങള്‍, അണുവിന്റെ -
ഊര്‍ജവും, നിര്‍മ്മിക്കുന്നു കാറ്റില്‍ നിന്നും വൈദ്യുതി
മഴക്കാറ് കണ്ടപ്പോള്‍ മോഹിച്ചു ഈവര്‍ഷം
ജലശയങ്ങള്‍ നിറഞ്ഞു കവിയുമെന്ന്
വൈദ്യുതി കൂടുതല്‍ കിട്ടിയാല്‍, വിറ്റിട്ടു വേണം
താപ നിലയമൊന്ന് പണിയുവാന്‍
മഴ വന്നു, ജലാശങ്ങള്‍ നിറഞ്ഞില്ല
വറ്റി വരണ്ടുണങ്ങി കിടക്കുന്നു
താപനിലയത്തിന് എണ്ണ വേണം
എണ്ണ വങ്ങാന്‍ ഡോളറും വേണം
ഡോളറിന്റെ വില? രൂപയുടെ വില?
വൈദ്യുതി ഇല്ലാതെ ജീവിക്കാനാവുമോ?
മനുഷ്യന്റെ ആര്‍ത്തി കൂടി കൊണ്ടിരിക്കുന്നു
ജലാശയത്തിലെ ജലത്തിന്റെ കണക്കെടുക്കുന്നു
ആര്‍ഭാടമായി ജീവിക്കാന്‍ വൈദ്യുതി പോരന്നോ?
വാങ്ങുന്നു പിന്നെയും ഊര്‍ജങ്ങള്‍, അണുവിന്റെ -
ഊര്‍ജവും, നിര്‍മ്മിക്കുന്നു കാറ്റില്‍ നിന്നും വൈദ്യുതി
മഴക്കാറ് കണ്ടപ്പോള്‍ മോഹിച്ചു ഈവര്‍ഷം
ജലശയങ്ങള്‍ നിറഞ്ഞു കവിയുമെന്ന്
വൈദ്യുതി കൂടുതല്‍ കിട്ടിയാല്‍, വിറ്റിട്ടു വേണം
താപ നിലയമൊന്ന് പണിയുവാന്‍
മഴ വന്നു, ജലാശങ്ങള്‍ നിറഞ്ഞില്ല
വറ്റി വരണ്ടുണങ്ങി കിടക്കുന്നു
താപനിലയത്തിന് എണ്ണ വേണം
എണ്ണ വങ്ങാന്‍ ഡോളറും വേണം
ഡോളറിന്റെ വില? രൂപയുടെ വില?
വൈദ്യുതി ഇല്ലാതെ ജീവിക്കാനാവുമോ?
2008 ഓഗസ്റ്റ് 15
കാലചക്രം
കാലമാം മൂടല്‍മഞ്ഞില്‍ ഓര്‍മ്മകള്‍ മറയവെ
കാത്തുനില്‍ക്കാത്ത സമയത്തിന്‍ കുളമ്പടികള്‍
കാതില്‍മുഴങ്ങി പിറകിലേക്ക് പായവെ
കാറ്റിന്‍ ദലമര്‍മ്മരങ്ങള്‍ക്കിടയിലും
കേള്‍ക്കുന്നു ആദിനാദസ്വരലയസംഗിതം
കൂരിരുട്ടില്‍ തിളങ്ങുംനിന്‍ കണ്ണുകളില്‍
ക്രൂരമാമഗ്നി ഞാനൊരിക്കലും കണ്ടില്ല
കാതരമാം നിന്‍ മൊഴികള്‍ക്കുള്ളിലും
കേള്‍ക്കുന്നു മധുരിമ പകരും ഗാനം
ആദിയുഷസില്‍ വിരിഞ്ഞപൂക്കള്‍
ആരയോ മിഴിപാകി നില് ക്കുന്നു
വഴിതെറ്റിവന്നൊരു പൂക്കാലം
വര്‍ഷക്കാലമഴയില്‍ നനഞ്ഞു
ആലിന്‍ കൊമ്പില്‍ ചേക്കേറിയ പൊന്‍-
ആരോമല്‍ കിളികള്‍ ചിറകടിച്ചുയരവെ
ആരാച്ചാരാകുന്ന പുതുയുഗചക്രങള്‍
ഉരുളുന്നു പിന്നെയും പിന്നെയും
കാത്തുനില്‍ക്കാത്ത സമയത്തിന്‍ കുളമ്പടികള്‍
കാതില്‍മുഴങ്ങി പിറകിലേക്ക് പായവെ
കാറ്റിന്‍ ദലമര്‍മ്മരങ്ങള്‍ക്കിടയിലും
കേള്‍ക്കുന്നു ആദിനാദസ്വരലയസംഗിതം
കൂരിരുട്ടില്‍ തിളങ്ങുംനിന്‍ കണ്ണുകളില്‍
ക്രൂരമാമഗ്നി ഞാനൊരിക്കലും കണ്ടില്ല
കാതരമാം നിന്‍ മൊഴികള്‍ക്കുള്ളിലും
കേള്‍ക്കുന്നു മധുരിമ പകരും ഗാനം
ആദിയുഷസില്‍ വിരിഞ്ഞപൂക്കള്‍
ആരയോ മിഴിപാകി നില് ക്കുന്നു
വഴിതെറ്റിവന്നൊരു പൂക്കാലം
വര്‍ഷക്കാലമഴയില്‍ നനഞ്ഞു
ആലിന്‍ കൊമ്പില്‍ ചേക്കേറിയ പൊന്‍-
ആരോമല്‍ കിളികള്‍ ചിറകടിച്ചുയരവെ
ആരാച്ചാരാകുന്ന പുതുയുഗചക്രങള്‍
ഉരുളുന്നു പിന്നെയും പിന്നെയും
ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ മേയുമീ മാനസപൂന്തോപ്പില്‍
ഓടിക്കളിക്കുന്ന ബാല്യകാലം
ഓരിക്കലും മായാതെ നില്‍ക്കുന്നുനിന്റയാ
ഓമനപൊന്മുഖം എന്‍മനസ്സില്‍
തൊടിയിലെ ചക്കരമാവില്‍ നിന്നുതിരുന്ന
തേനൂറും മാമ്പഴം പങ്കിട്ടനാള്‍
ആഞ്ഞിലിക്കൊമ്പിലെ പൊന്നൂഞ്ഞാലില്‍
ആടിയില്ലേ പിന്നെ പാടിയില്ലേ
നീലനിറമുള്ള വെള്ളത്തില്‍ നീരാടി
നീന്തി തുടിച്ചതും ഓര്‍മ്മയില്ലേ
പാടത്തൊഴുകുന്ന പൂന്തേനരുവിയില്‍
പരല്‍മീനെ പിടിച്ച് രസിച്ചതല്ലേ
തുമ്പകള്‍ പൂന്തോരു മേട്ടിലൊരുമിച്ച്
തുമ്പിയെ നൂലിനാല്‍ പിടിച്ചതല്ലേ
കളിവീട് കെട്ടിയും മണ്ണപ്പം ചുട്ടു നാം
കളിയായ് കറികളും ഉണ്ടാക്കിയില്ലേ
കോരിച്ചൊരിയുന്ന മഴയത്ത് കൈ -
കോര്‍ത്ത് നനഞ്ഞ് കുളിച്ച് നടന്നതല്ലേ
കായ്കളാല്‍ നിറഞ്ഞൊരു മാന്തോപ്പില്‍
കണ്ണാരം പൊത്തികളിച്ചതല്ലേ
ഓടിക്കളിക്കുന്ന ബാല്യകാലം
ഓരിക്കലും മായാതെ നില്‍ക്കുന്നുനിന്റയാ
ഓമനപൊന്മുഖം എന്‍മനസ്സില്‍
തൊടിയിലെ ചക്കരമാവില്‍ നിന്നുതിരുന്ന
തേനൂറും മാമ്പഴം പങ്കിട്ടനാള്‍
ആഞ്ഞിലിക്കൊമ്പിലെ പൊന്നൂഞ്ഞാലില്‍
ആടിയില്ലേ പിന്നെ പാടിയില്ലേ
നീലനിറമുള്ള വെള്ളത്തില്‍ നീരാടി
നീന്തി തുടിച്ചതും ഓര്‍മ്മയില്ലേ
പാടത്തൊഴുകുന്ന പൂന്തേനരുവിയില്‍
പരല്‍മീനെ പിടിച്ച് രസിച്ചതല്ലേ
തുമ്പകള്‍ പൂന്തോരു മേട്ടിലൊരുമിച്ച്
തുമ്പിയെ നൂലിനാല്‍ പിടിച്ചതല്ലേ
കളിവീട് കെട്ടിയും മണ്ണപ്പം ചുട്ടു നാം
കളിയായ് കറികളും ഉണ്ടാക്കിയില്ലേ
കോരിച്ചൊരിയുന്ന മഴയത്ത് കൈ -
കോര്‍ത്ത് നനഞ്ഞ് കുളിച്ച് നടന്നതല്ലേ
കായ്കളാല്‍ നിറഞ്ഞൊരു മാന്തോപ്പില്‍
കണ്ണാരം പൊത്തികളിച്ചതല്ലേ
പൂര്‍ണ്ണിമ
മഞ്ഞു പെയ്യും പൊന്‍പുലരിയില്‍
കുഞ്ഞുതെന്നല്‍ വീശുമ്പോള്‍
കുയില്‍ കൂജനത്തിന്‍ ഈണം
കാതില്‍ മെല്ലെ കേള്‍ക്കുന്നു
വസന്തരാവില്‍ നീലവാനില്‍
വിളങ്ങി നില്‍ക്കും അമ്പിളിപോലെ
അല്ലിയാമ്പല്‍ കുളക്കരയില്‍
അരയാലിന്‍ പൂതണലില്‍
കണ്ണില്‍ പൊന്‍ പ്രകാശവുമായ്
കണ്‍മണി നിന്നെകണ്ടു
ഉദയസൂര്യ രശ്മിയാലെ
ഊഷ് മളമാം കുളക്കടവില്‍
തൂമഞ്ഞുവീണ് നനഞ്ഞൊരു
തുമ്പപൂവിതള്‍ പോലെ
പുഴയില്‍മുങ്ങി ഈറനുടുത്തു
പൂര്‍ണ്ണിമേ നിന്നെകണ്ടു
കുഞ്ഞുതെന്നല്‍ വീശുമ്പോള്‍
കുയില്‍ കൂജനത്തിന്‍ ഈണം
കാതില്‍ മെല്ലെ കേള്‍ക്കുന്നു
വസന്തരാവില്‍ നീലവാനില്‍
വിളങ്ങി നില്‍ക്കും അമ്പിളിപോലെ
അല്ലിയാമ്പല്‍ കുളക്കരയില്‍
അരയാലിന്‍ പൂതണലില്‍
കണ്ണില്‍ പൊന്‍ പ്രകാശവുമായ്
കണ്‍മണി നിന്നെകണ്ടു
ഉദയസൂര്യ രശ്മിയാലെ
ഊഷ് മളമാം കുളക്കടവില്‍
തൂമഞ്ഞുവീണ് നനഞ്ഞൊരു
തുമ്പപൂവിതള്‍ പോലെ
പുഴയില്‍മുങ്ങി ഈറനുടുത്തു
പൂര്‍ണ്ണിമേ നിന്നെകണ്ടു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)