വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...
എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...
പൂന്തേന്‍ തുളുമ്പുമാമിദള്‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാനീമലര്
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളംചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...
5 അഭിപ്രായങ്ങൾ:
വായിക്കൂ....
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍
all the best
ഒരു പൂവിന്റ്റെ സുഗന്ധം നന്നായി വര്‍ണിച്ചു but .font വായിക്കാന്‍ ആവുനില്ല
എഴുതുക... ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ