തുലാവര്‍ഷ സന്ധ്യതന്‍ നിഴല്‍ക്കീഴില്‍
താഴ്വാരം പുല്‍കിടും മഞ്ഞലകളും
മഴതെന്നലേറ്റു നല്‍വയല്‍പൂക്കളും
മതിമറന്നുപെയ്യും മകീര്യംഞാറ്റുവേലയില്‍
തണ്ണീരുമായ് വരും വര്‍ഷകാലമുകിലുകള്‍
തനിയെനില്‍ക്കുമാ സഹ്യനില്‍ തലോടി
താഴേക്കു പൊഴിയുന്നു, അശ്രുക്കളായ്
താളമായ് ഒഴുകുന്നു കൊച്ചരുവികളായ്
മേഘങ്ങളിതര്‍ക്കും മിന്നല്‍ക്കൊടിയും
മേലെമുഴങ്ങും ധ്യനിമേളവും
മനസാകെ ഭീതിയുണര്‍ത്തുമെങ്കിലും
മഴക്കൊഞ്ച്ല്‍ കേള്‍ക്കാനെന്തുരസം
ചിനുചിനുത്ത മഴയില്‍ ചേമ്പിലകളില്‍
ചിന്നിചിതറും സ്ഫടികതുണ്ടുകള്‍
ചെറുകാറ്റിലെത്തും ഹിമകണങ്ങളാല്‍
ഈറനണിഞ്ഞു പച്ചിലചാര്‍ത്തുകള്‍
ധാരയായ് പെയ്യും പെരുമഴതുള്ളികള്‍
ധാത്രിയില്‍ പതിച്ചൊരാ രാവിരുളില്‍
തണല്‍ വിരിക്കും കൊന്നമരങ്ങള്‍ തന്‍
മണമെഴും പൂക്കള്‍ മണ്ണിലടര്‍ന്നുവീണു
6 അഭിപ്രായങ്ങൾ:
വായിക്കൂ....
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
ജോബി നടുവിലാന്‍
ചിനുചിനുത്ത മഴയില്‍ ചേമ്പിലകളില്‍
ചിന്നിചിതറും സ്ഫടികതുണ്ടുകള്‍
ചെറുകാറ്റിലെത്തും ഹിമകണങ്ങളാല്‍
ഈറനണിഞ്ഞു പച്ചിലചാര്‍ത്തുകള്‍
മനോഹരം ഈ വരികൾ, ആശംസകൾ
ധാരയായ് പെയ്യും പെരുമഴതുള്ളികള്‍
ധാത്രിയില്‍ പതിച്ചൊരാ രാവിരുളില്‍
തണല്‍ വിരിക്കും കൊന്നമരങ്ങള്‍ തന്‍
മണമെഴും പൂക്കള്‍ മണ്ണിലടര്‍ന്നുവീണു
Ee varikalil vishu kazhinjulla oru mazhayude varavinte ariyikkalund
nannayi! aasamsakal!
ഇവിടെ എത്താനുള്ള ബുദ്ധിമുട്ട് കുറച്ചു കഷ്ടം തന്നെ...!
കവിത കൊള്ളാം..
ഇവിടെയും പെരുമഴ തന്നെ.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ