കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു
പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍
കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ