റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ
മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍
മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്
ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്
പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...
4 അഭിപ്രായങ്ങൾ:
വായിക്കൂ....
അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..
നടുവിലാന്‍
മാനസപാത്രം തുളുമ്പാതെ നോക്കണേ
റമദാന്‍ ആശംസകള്‍ ഇരിയ്ക്കട്ടെ
eniku onnum manasilaayillaa..
engilum Eid Mubarak
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ