വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...
എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...
പൂന്തേന്‍ തുളുമ്പുമാമിദള്‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാനീമലര്
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളംചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...
2008, ഒക്‌ടോബർ 30
കാല്‍വരിക്രൂശിലെ
കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു
പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍
കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു
പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍
കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍
തിരകളുയരുമീ...
തിരകളുയരുമീ ലോകവാരിധിയില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും
കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും
കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു
ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്
കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും
കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും
കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു
ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്
കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍
2008, ഒക്‌ടോബർ 29
തിരുനാമംവാഴ്ത്തി...
തിരുനാമംവാഴ്ത്തി സ്തുതിച്ചീടുവാന്‍
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...
അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയായ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...
ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...
അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയായ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...
ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)