2009, നവംബർ 2

ജാതനായ് യേശുദേവനായ്







ജാതനായ് യേശുദേവനായ് മഞ്ഞുപെയ്യുന്ന ബെത്ലഹേമില്‍
ജീവനായ് സത്യമാര്‍ഗ്ഗമായ് വിശ്വപാപങ്ങള്‍ പോക്കീടുവാന്‍
മോദമായ് വാഴ്ത്തിപ്പാടുവിന്‍ ദൈവപുത്രനാം രക്ഷകനെ
മേരിതന്‍ സുതനായ് ആതിരുനാളില്‍ പുല്‍ക്കുട്ടില്‍ പിറന്നവനെ

മാനത്ത് താരകമുദിച്ചുനിന്നു മണ്ണില്‍സമാധാനദൂതനെത്തി
മാലഖമാര്‍ പാടുംഗീതികളാല്‍ സ്വര്‍ഗ്ഗീയവീഥി
സാന്ദ്രമായി
മാനവമനസ്സിന്‍ വേദനയകറ്റാന്‍ കാരുണ്യജ്യോതി തെളിഞ്ഞുരാവില്‍
Oh Jesus Oh Jesus Son of God is born
Oh Jesus Oh Jesus King of Kings is Come


ആകാശദീങ്ങള്‍ പ്രഭചൊരിഞ്ഞു ഇടയന്മാര്‍ ഗാനങ്ങളാലപിച്ചു
ആഗതരായ രാജക്കന്മാര്‍ തിരുമുമ്പില്‍ ദ്രവ്യങ്ങള്‍ കാഴ്ചവച്ചു
ആശ്വാസദായകന്‍ പാരിന്റെനായകന്‍ നവശാന്തിയേകന്‍ വന്നുഭൂവില്‍
Oh Jesus Oh Jesus Lamb of God is Love
Oh Jesus Oh Jesus Lord of Lords is Truth

രചന : ജോബി നടുവില്‍
സംഗീതം : സുജിത്

2 അഭിപ്രായങ്ങൾ:

Daffodils പറഞ്ഞു...

വളരെ നന്നായിട്ടുണ് രചന.

Ruby Dey പറഞ്ഞു...

ബ്ലോഗിംഗ് ഫീൽഡിൽ താൽപ്പര്യമുള്ളവർക്ക് ഇത് വളരെ വിജ്ഞാനപ്രദവും രസകരവുമാണ്, പങ്കിടുന്നതിന് Thx... ദയവായി എന്റെ കേരള ലോട്ടറി ഫലം പങ്കിടുക